എംകെ രാഘവന്റെ പരസ്യ പരാമർശത്തിൽ കെപിസിസിക്ക് അതൃപ്തി; സുധാകരൻ വിശദീകരണം തേടി

raghavan

നേതൃത്വത്തിനെതിരായ എംകെ രാഘവന്റെ പരസ്യ പരാമർശങ്ങളിൽ കെപിസിസിക്ക് അതൃപ്തി. സംഭവത്തിൽ കോഴിക്കോട് ഡിസിസിയോട് വിശദീകരണം തേടി. പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണമെന്നും രാജാവ് നഗ്നനാണ് എന്ന് പറയാൻ ആരുമില്ലെന്നുമായിരുന്നു രാഘവൻ പറഞ്ഞത്. 

ഇതിന് പിന്നാലെയാണ് കെപിസിസി വിശദീകരണം തേടിയത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനോടാണ് കെ സുധാകരൻ വിശദീകരണം തേടിയത്. വിമർശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് പാർട്ടി മാറിയെന്നും ഇപ്പോൾ നടക്കുന്നത് പുകഴ്ത്തൽ മാത്രമാണെന്നുമാണ് രാഘവൻ പറഞ്ഞത്.  ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം വലിച്ചെറിയുന്ന രാഘവന്റെ പരാമർശം അംഗീകരിക്കാനാകില്ലെന്നാണ് കെപിസിസി നിലപാട്.
 

Share this story