അടൂർ പ്രകാശിന്റെ പ്രസ്താവന കെപിസിസി അംഗീകരിക്കില്ല; അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്
Dec 9, 2025, 11:41 IST
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയെന്നും അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ചും രംഗത്തുവന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസ് അതിജീവിതക്കൊപ്പമാണ്. സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി
പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ല. അടൂർ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസ് അതിജീവിതക്കൊപ്പമാണെന്നും സണ്ണി ജോസഫ് പറഞ്ഞു
കോൺഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പരഞ്ഞു. എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വിഎം സുധീരനും പ്രതികരിച്ചു
