ഏപ്രിൽ ഒന്ന് മുതൽ നിരക്ക് വർധന ആവശ്യപ്പെട്ട് കെഎസ്ഇബി; അംഗീകരിക്കാൻ സാധ്യത

kseb

ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്കിൽ കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത് യൂണിറ്റിന് 41 പൈസയുടെ വർധന. ഗാർഹിക ഉപഭോക്താക്കളുൾപ്പെടെ 6.19 ശതമാനത്തിന്റെ വർധനയാണ് റെഗുലേറ്ററി കമ്മിഷന് സമർപ്പിച്ച താരിഫ് പെറ്റീഷനിൽ ബോർഡ് ആവശ്യപ്പെടുന്നത്. ഇത് കമ്മിഷൻ അംഗീകരിച്ചാൽ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്ക് 3.56 രൂപയായി ഉയരും.

2022 മുതൽ 2025 വരെയുള്ള റവന്യൂ കമ്മി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചെങ്കിലും 2023 മാർച്ച് 31 വരെയുള്ള നിരക്ക് വർധന മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ബോർഡ് നൽകുന്ന താരിഫ് പെറ്റീഷൻ അനുസരിച്ച് 2023 ഏപ്രിൽ ഒന്നു മുതൽ നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു കമ്മിഷൻ തീരുമാനം. ഇതിനായി വൈദ്യുതി ബോർഡ് നൽകിയ അപേക്ഷയിലാണ് യൂണിറ്റിന് 41 പൈസയുടെ വർധന ആവശ്യപ്പെടുന്നത്. നിലവിലുളള നിരക്കിന്റെ 6.19 ശതമാനമാണിത്. 1044 കോടി രൂപ ഈ നിരക്ക് വർധനയിലൂടെ ലഭിക്കുമെന്നാണ് ബോർഡിന്റെ കണക്ക്.

Share this story