കൊല്ലത്ത് ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ശാസ്താംകോട്ട സ്വദേശി പ്രദീപ് ആണ് മരിച്ചത്. ലൈൻ തകരാർ പരിഹരിക്കുതന്നിടയിലാണ് ഷോക്കേറ്റത്.


പ്രദീപ് 15 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഷോക്കേൽക്കാനുള്ള കാരണം അറിയാൻ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അനൂപ് പറഞ്ഞു. 

രാവിലെ 10.30നായിരുന്നു ദാരുണമായ സംഭവം. ലാഡറിൽ സേഫ്റ്റി ബെൽറ്റിൽ തൂങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം.

Share this story