നാളെ പെൻഷനാകാനിരിക്കെ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

raghu

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാൻ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 56 വയസ്സായിരുന്നു

ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റർ റൂമിന് മുന്നിലായാണ് രഘുവിനെ മരിച്ച നിലയിൽ കണ്ടത്. നാളെ പെൻഷനാകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ സെക്ഷൻ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരൻ എത്തിയപ്പോഴാണ് രഘുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
 

Share this story