കെഎസ്ഇബിയുടെ ട്രാൻസ്‌ഫോർമർ മോഷ്ടിച്ചു; കാസർകോട് രണ്ട് പേർ അറസ്റ്റിൽ
Thu, 2 Mar 2023

കാസർകോട് കെഎസ്ഇബിയുടെ ട്രാൻസ്‌ഫോർമർ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. അയിരിത്തിരിയിൽ നിന്നാണ് ഇവർ പിടിയിലായത്. തമിഴ്‌നാട് കടല്ലൂർ സ്വദേശി മണികണ്ഠൻ, തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലയാത്. മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി മാറ്റിസ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്‌ഫോർമറാണ് ഇവർ മോഷ്ടിച്ചത്. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്.