അടൂരിൽ കെ എസ് ആർ ടി സി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരു മരണം
Apr 24, 2021, 20:04 IST
അടൂർ പറന്തലിൽ കെ എസ് ആർ ടി സി ബസും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആംബുലൻസ് ഡ്രൈവറായ തൃശ്ശൂർ സ്വദേശി ബെനിസൺ(38)ആണ് മരിച്ചത്. കൊട്ടാരക്കര-ആലുവ സൂപ്പർ ഫാസ്റ്റ് ബസാണ് ആംബുലൻസിൽ ഇടിച്ചത്. ബസ് യാത്രക്കാരായ മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.