പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു

ksr

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകൾ പൂർണമായി കത്തിനശിച്ചു

സംഭവത്തിൽ ആർക്കും പരുക്കില്ല. തൊട്ടടുത്തുള്ള പമ്പ ഫയർ സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസവും പമ്പയിൽ കെ എസ് ആർ ടി സി ബസിന് തീപിടിച്ചിരുന്നു.
 

Share this story