തൃശ്ശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

accident

തൃശ്ശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു

ഇന്ന് പുലർച്ചെയാണ് സംഭവം. കെഎസ്ആർടിസി ബസും കാറും നേർക്കുനേർ ഇടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.
 

Share this story