കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

acc

കോട്ടയം മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനും ഇടയിൽ ആറ്റിക്കലിൽ വെച്ചായിരുന്നു അപകടം. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. 

കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരാൾ നീണ്ടൂർ സ്വദേശി സുരേഷ് കുമാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

കാറിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല. കോട്ടയം-കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുമായാണ് കാർ കൂട്ടിയിടിച്ചത്.
 

Tags

Share this story