താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
Feb 10, 2026, 10:42 IST
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ചുരം ആറ് , ഏഴ് വളവുകൾക്കിടയിൽ വെച്ചാണ് അപകടം നടന്നത്. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരുക്കേറ്റു.
അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിലവിൽ ഒരു ഭാഗത്തുകൂടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ചുരം ഇറങ്ങിവന്ന ബസും എതിർദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
രാവിലെ ഏഴരയോടെയായിരുന്നു അപകടം. 33 പേർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും രണ്ട് പേർ മെഡിക്കൽ കോളേജിലും രണ്ട് പേർ താമരശ്ശേരി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
