കുന്നംകുളത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 16 പേർക്ക് പരുക്ക്

accident

തൃശ്ശൂർ കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്

ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
 

Share this story