പത്തനംത്തിട്ടയിൽ കെഎസ്ആർടിസി ബസ് കമാനത്തിൽ ഇടിച്ചുക‍യറി; 3 പേർക്ക് ഗുരുതര പരുക്ക്

K

പത്തനംത്തിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസിലെ നിരവധി ആളുകൾക്ക് പരുക്കേറ്റു. കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം.

നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ച ശേഷം പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. പള്ളിയുടെ കമാനം ബസ്സിനു മുകളിൽ വീണ് 3 പേർക്ക് ഗുരുതര പരിക്ക്. ഗുരുതരമായി പരുക്കേറ്റവരെ കോന്നി മെഡിക്കൽ കോളെജ്, പത്തനംത്തിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ബസിൽ എത്ര പേരുണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല.

Share this story