അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്കും യാത്രക്കാർക്കും പരുക്ക്
Mar 13, 2025, 08:38 IST

ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്കും മുൻവശത്തിരുന്ന യാത്രക്കാർക്കും പരുക്കേറ്റു. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.