കോട്ടയത്ത് കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം

KSRTC Accidant

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം ബസ് സ്റ്റാന്‍റിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വൈകിട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. അപകടത്തിൽ പെട്ടയാൾ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.

Share this story