നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിന്നു

acc

വണ്ടിപ്പെരിയാറിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബസിന്റെ മുൻ ഭാഗം താഴേക്ക് കുത്തനെ ഇറങ്ങി നിൽക്കുകയായിരുന്നു. അമ്പത്തിയാറാം മൈസിൽ അയ്യപ്പ കോളജിന് സമീപത്താണ് അപകടമുണ്ടായത്

വിദ്യാർഥി ഹോസ്റ്റർ കെട്ടിടത്തിന് തൊട്ടുമുകളിലാണ് അപകടം നടന്നത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കുമളിയിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്. ബസിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
 

Share this story