നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരുക്ക്, യാത്രക്കാർക്കും പരുക്കേറ്റു
Sun, 5 Mar 2023

ഇടുക്കി നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് നേര്യമംഗലം വില്ലൻചിറയ്ക്ക് സമീപത്ത് വെച്ച് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനം. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. യാത്രക്കാരുടെ പരുക്ക് സാരമുള്ളതല്ല. പരുക്കേറ്റവരെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.