എരമല്ലൂരിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; 40 പേർക്ക് പരുക്ക്, പലരുടെയും നില ഗുരുതരം

acc

എറണാകുളം എരമല്ലൂരിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി അപകടം. എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലാണ് അപകടം നടന്നത്. നാൽപതോളം പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

23 പേരെ കൊച്ചി ലേക്ക് ഷോർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് ലേക്ക് ഷോർ ആശുപത്രി അധികൃതർ അറിയിക്കുന്നത്. അപകടത്തിന്റെ ാകരണം വ്യക്തമല്ല

രാവിലെ 11 മണിക്ക് ശേഷമാണ് അപകടം നടന്നത്. പരുക്കേറ്റവരെല്ലാം ബസ് യാത്രികരാണ്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പോലീസും സ്ഥലത്തെത്തുകയായിരുന്നു
 

Tags

Share this story