ഗഡുക്കളായി ശമ്പളം നൽകാനുള്ള നടപടിക്കെതിരെ കെഎസ്ആർടിസി ജീവനക്കാർ ഹൈക്കോടതിയിൽ

high court

കെഎസ്ആർടിസിയിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള നടപടിയിൽ വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തിൽ അടുത്ത ബുധനാഴ്ചക്കകം മറുപടി നൽകാൻ ജസ്റ്റിസ് സതീഷ് നൈനാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ജീവനക്കാർ മാനേജ്‌മെന്റ് നടപടിയിൽ എതിർപ്പ് അറിയിച്ചു

അക്കൗണ്ടിലെ പണം ഉപയോഗിച്ചും ഓവർ ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തിയും എല്ലാ മാസവും അഞ്ചാം തീയതി ആദ്യ ഗഡുവും സർക്കാർ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കിയും നൽകാനായിരുന്നു മാനേജ്‌മെന്റിന്റെ നീക്കം. ശമ്പളം ഗഡുക്കളായി വാങ്ങാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 25ന് മുമ്പ് അപേക്ഷ നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്.
 

Share this story