കെഎസ്ആർടിസി പെൻഷൻ വിതരണം: മുന്നറിയിപ്പുമായി ഹൈക്കോടതി, ചീഫ് സെക്രട്ടറി ഹാജരാകണം

high court
കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ വീണ്ടും വീഴ്ച വന്നതോടെ മുന്നറിയിപ്പുമായി ഹൈക്കോടതി. വ്യാഴാഴ്ചക്കകം പെൻഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അതുണ്ടായിട്ടില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ പെൻഷൻ നൽകണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഇതിൽ തടസ്സം വന്നതോടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
 

Share this story