ചരിത്ര നേട്ടവുമായി കെഎസ്ആർടിസി: ടിക്കറ്റ് വരുമാനത്തിൽ റെക്കോർഡ്, തിങ്കളാഴ്ച മാത്രം 10.19 കോടി
Sep 9, 2025, 12:37 IST

കെഎസ്ആർടിസിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം. സെപ്റ്റംബർ 8ാം തീയതി തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആർടിസിക്ക് ലഭിച്ചത്. ഇത്രയും തുക ഒറ്റ ദിവസം ലഭിക്കുന്നത് ഇതാദ്യമാണ്
ഓണാഘോഷങ്ങൾക്ക് ശേഷം ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം ഇത്രയേറെ വർധിക്കാൻ കാരണം. കൂടുതൽ ബസുകൾ സർവീസ് നടത്തിയതും ഡിപ്പോകൾക്ക് ടാർഗറ്റ് നൽകിയതും വരുമാന വർധനവിന് കാരണമായി
2024 ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ 9.22 കോടി രൂപ എന്ന നേട്ടത്തെയാണ് ഇന്നലെ മറികടന്നത്. 4607 ബസുകൾ ആണ് സർവീസ് നടത്തി റെക്കോർഡ് വരുമാനം സ്വന്തമാക്കിയത്.