കെ എസ് ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് മാർച്ച് 30 നുള്ളിൽ 1 ലക്ഷം രൂപ വീതം നൽകണം; ഹൈക്കോടതി

KSRTC

കൊച്ചി: കെ എസ് ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് മാർച്ച് 30 നുള്ളിൽ 1 ലക്ഷം രൂപ വീതം നൽകണമെന്ന് ഹൈക്കോടതി. 45  ദിവസത്തിനുള്ളിൽ 1 ലക്ഷം രൂപ  നല്‌കാമെന്ന കെഎസ്ആർടിസി മുന്നോട്ടുവെച്ച നിർദ്ദേശം അംഗീകരിച്ചതോടെയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

വിരമിച്ചവർക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നീരിക്ഷിച്ച കോടതി, ഈ പ്രശ്നത്തിൽ ഇടപെടാതിരിക്കാനാവില്ലെന്നും വ്യക്തമാക്കി. മാത്രമല്ല വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്‍റെ 10% മാറ്റി വെയ്ക്കണമെന്നുള്ള കോടതി ഉത്തരവ് ആരോട് ചോദിച്ചിട്ടാണ് നിർത്തിയതെന്ന് ഹൈക്കോടതി ആരാഞ്ഞു. 

ഏപ്രിൽ മുതൽ വീണ്ടും മാറ്റിവെയ്ക്കാമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. അതേസമയം മാർച്ച് മുതൽ നിർബന്ധമായും മാറ്റിവെയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്നാണ് 45  ദിവസത്തിനുള്ളിൽ 1 ലക്ഷം രൂപ  നല്‌കാമെന്ന കെഎസ്ആർടിസിയുടെ വാദം കോടതി അംഗീകരിച്ചത്.

Share this story