പോപുലർ ഫ്രണ്ട് ഹർത്താലിൽ അഞ്ച് കോടിയുടെ നാശനഷ്ടമുണ്ടായെന്ന് കെഎസ്ആർടിസി

pfi
പോപുലർ ഫ്രണ്ട് ഹർത്താലിൽ അഞ്ച് കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. 58ഓളം ബസുകൾക്ക് കേടുപാടു പറ്റി. 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരുക്കേറ്റു. പോപുലർ ഫ്രണ്ടിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
 

Share this story