കെഎസ്ആർടിസി ശമ്പള വിതരണം: യൂണിയനുകളുമായി മന്ത്രി നടത്തിയ ചർച്ച പരാജയം
Wed, 8 Mar 2023

കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നിൽകുന്നതുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. മുഴുവൻ ശമ്പളവും ഒന്നിച്ച് ലഭിക്കണമെന്ന് ടിഡിഎഫ് ആവശ്യപ്പെട്ടു. ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ ബിഎംഎസ് പണിമുടക്കും. പണിമുടക്കിന് സർക്കാരിന് യൂണിയൻ നോട്ടീസ് നൽകി
മൂന്ന് അംഗീകൃത യൂണിയനുകളെയും വെവ്വേറെയാണ് മന്ത്രി ചർച്ചക്ക് വിളിച്ചത്. തിങ്കളാഴ്ച മന്ത്രി സിഐടിയുവായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് 12.30ന് ബിഎംഎസിനെയും ഇതിന് ശേഷം ടിഡിഎഫിനെയും ചർച്ചക്ക് വിളിച്ചത്. മൂന്ന് ചർച്ചയും പരാജയപ്പെട്ടു.