ആറേഴ് മാസത്തിനുള്ളിൽ കെഎസ്ആർടിസിയെ ഒരു കുരുക്കിലിടും, നന്നാക്കിയെടുക്കും: ഗണേഷ് കുമാർ

ganesh

കെ എസ് ആർ ടി സിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്‌കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ലൈസൻസ് ടു കിൽ ആണിവിടെ നടക്കുന്നത്. ഗൾഫിൽ അപകടം സംഭവിച്ച് ഒരാൾ മരിച്ചാൽ വാഹനമോടിക്കുന്നയാൾ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലെ ഇറങ്ങാനാകു. എല്ലാ രാജ്യങ്ങളിലും നിയമം കർശനമാണ്. എന്നാൽ ഇവിടെ അങ്ങനെയല്ല

കെഎസ്ആർടിസിയിൽ ജിപിഎസ് വെച്ചിട്ടുണ്ട്. പക്ഷേ ഒരുപയോഗവുമില്ല. ടെസ്റ്റ് സമയത്ത് ആർടിഒയെ കാണിക്കാൻ വേണ്ടി മാത്രമാണ് ജിപിഎസ്. ആറേഴ് മാസത്തിനുള്ളിൽ കെഎസ്ആർടിസിയെ ഞാൻ ഒരു കുരുക്കിലിടും. അതിനുള്ള പണികൾ നടന്നുവരികയാണ്

ഒരാൾ ഇരിക്കുമ്പോൾ ഒരാശയം, മറ്റൊരാൾ ഇരിക്കുമ്പോൾ മറ്റൊന്ന് എന്ന രീതി മാറ്റും. അഴിമതി ഇല്ലാതാക്കും. എല്ലാം ഒരു വിരൽത്തുമ്പിലാക്കും. എന്നാലെ കെ എസ് ആർ ടി സി രക്ഷപ്പെടൂ എന്നും ഗണേഷ് കുമാർ പറഞ്ഞു.
 

Share this story