2000ന്റെ നോട്ട് സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി; ജീവനക്കാർക്ക് നിർദേശം നൽകി
Sun, 21 May 2023

2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇതുസംബന്ധിച്ച് കോർപറേഷൻ നിർദേശം നൽകി. 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് നിരോധിച്ച സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ബീവറേജസ് കോർപറേഷനും 2000ന്റെ കറൻസി നോട്ട് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് 2000ന്റെ നോട്ടിന്റെ വിനിമയത്തിന് റിസർവ് ബാങ്ക് നിരോധനമേർപ്പെടുത്തിയത്. ബാങ്കുകളിൽ ഈ നോട്ടുകൾ സെപ്റ്റംബർ 30 വരെ മാറ്റിയെടുക്കാമെന്നും ആർ ബി ഐ അറിയിച്ചിട്ടുണ്ട്.