'നാഥുറാമിലെ റാം ആണ് നിങ്ങളുടേത് ': ഇ. ഡി പേടിയില്ലാത്ത ജോൺ ബ്രിട്ടാസ്, പ്രശംസിച്ച് കെടി ജലീൽ

jaleel

ജോൺ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസംഗത്തെ പ്രകീർത്തിച്ച് കെടി ജലീൽ എംഎൽഎ. അയോധ്യ പ്രാണപ്രതിഷ്ഠയും കേന്ദ്രത്തിന്റെ അവഗണനയുമൊക്കെ പ്രതിപാദിക്കുന്നതായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. 

രാമൻ ബിജെപിയുടെ കുത്തകയല്ലെന്നും എല്ലാവർക്കും രാമനുണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു. ഞങ്ങളുടെ റാം ഗാന്ധിയുടെ റാം ആണെന്നും നിങ്ങളുടേത് നാഥുറാമിലെ റാം ആണെന്നും ബ്രിട്ടാസ് തുറന്നടിച്ചിരുന്നു

കെ ടി ജലീലിന്റെ കുറിപ്പ്

'ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമൻ. നാഥുറാം ഗോഥ്‌സെയിലെ റാമാണ് നിങ്ങളുടെ രാമൻ. നിങ്ങളീ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഇന്ത്യയിൽ ഇപ്പോൾ ''മീഡിയ'' ഇല്ല, ''മോഡിയ''യാണ് ഉള്ളത്. ദൈവത്തിന്റെ പ്രാണപ്രതിഷ്ഠയല്ല, കഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രാണപ്രതിഷ്ഠയാണ് രാജ്യത്ത് നടത്തേണ്ടത്. പ്രധാനമന്ത്രി പുരോഹിതന്റെ വേഷം കെട്ടുകയാണോ, അതോ പുരോഹിതൻ പ്രധാനമന്ത്രിയുടെ വേഷം കെട്ടുകയാണോ ചെയ്യുന്നത്?''. പുലിമടയിൽ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിർഭയം നേരിടുന്ന സഖാവ് ജോൺ ബ്രിട്ടാസ്. Proud of You.

Share this story