കെടിയു, ഡിജിറ്റൽ വിസി നിയമനം: സമയവായത്തിലെത്തി സർക്കാരും ഗവർണറും, സുപ്രീം കോടതിയെ അറിയിക്കും

governor

കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സർക്കാരും ഗവർണറും സമവായത്തിൽ എത്തിയ സാഹചര്യം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. സാങ്കേതിക സർവകലാശാല വിസി ആയി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും നിയമിക്കാൻ തീരുമാനിച്ച കാര്യം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തുന്നത്

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സമവായമാകാത്ത സാഹചര്യത്തിൽ വിസി നിയമനത്തിനുള്ള പേരുകൾ സമർപ്പിക്കാൻ ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ സമിതിയോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ സർക്കാരും ഗവർണറും യോജിപ്പിൽ എത്തിയതോടെ കോടതി ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത

ഇരുവരുടെയും നിയമന വിജ്ഞാപനം ഇന്നലെയാണ് ലോക് ഭവൻ പുറത്തിറക്കിയത്. സുധാൻഷു ദൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയ്യാറാക്കിയ വിസിമാരുടെ പട്ടിക കോടതിക്ക് ഇന്ന് കൈമാറാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്. സിസ തോമസിനെ അംഗീകരിക്കില്ലെന്ന സർക്കാരിന്റെ വാശി ഉപേക്ഷിക്കാൻ കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ചയിൽ തയ്യാറായി.
 

Tags

Share this story