കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവർണർ

governor

കെടിയു വിസി നിയമനത്തിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താത്കാലിക വിസിയെ മാറ്റാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ല. താൻ ആരിൽ നിന്നും നിയമോപദേശം തേടിയിട്ടില്ല. സർക്കാർ തന്ന പട്ടികയെ സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കേരളം തടസ്സ ഹർജി നൽകിയത് അവരുടെ കാര്യമാണെന്നും ഗവർണർ പറഞ്ഞു

കെടിയു വിസി നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിസി നിയമനത്തിന് കഴിഞ്ഞ ദിവസം മൂന്നംഗ പാനൽ സർക്കാർ നൽകിയിരുന്നു. നേരത്തെ സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് സിസ തോമസിനെ ഗവർണർ കെടിയു വിസിയായി നിയമിച്ചത്.
 

Share this story