കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍

Arif

കെടിയു വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താത്കാലിക വിസിയെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ല. താന്‍ ആരില്‍ നിന്നും നിയമോപദേശം തേടിയിട്ടില്ല. സര്‍ക്കാര്‍ തന്ന പട്ടികയെ സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കേരളം തടസ്സ ഹര്‍ജി നല്‍കിയത് അവരുടെ കാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു

കെടിയു വിസി നിയമനത്തില്‍ സര്‍ക്കാരിന് പാനല്‍ നല്‍കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിസി നിയമനത്തിന് കഴിഞ്ഞ ദിവസം മൂന്നംഗ പാനല്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. നേരത്തെ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളിയാണ് സിസ തോമസിനെ ഗവര്‍ണര്‍ കെടിയു വിസിയായി നിയമിച്ചത്.

Share this story