കെടിയു വിസി നിയമനം: ഗവർണറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് സിൻഡിക്കേറ്റ് ഹൈക്കോടതിയിൽ
Tue, 7 Mar 2023

കെടിയു വിസി തർക്കം വീണ്ടും ഹൈക്കോടതിയിൽ. ചാൻസലർക്കെതിരെ സിൻഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു. സിൻഡിക്കേറ്റിന്റെ തീരുമാനങ്ങൾ താത്കാലിക വിസിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്ത നടപടിയെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. തീരുമാനമെടുത്ത സമിതികളെ കേൾക്കാതെയുള്ള ഗവർണറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജിയിൽ സിൻഡിക്കേറ്റ് ആരോപിച്ചു