കെടിയു വിസി നിയമനം: ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് രാജ്ഭവന് നിയമോപദേശം

സാങ്കേതിക സർവകലാശാല വിസി നിയമനവിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് രാജ്ഭവന് നിയമോപദേശം. വിസിയെ നിയമിക്കുന്നതിനുള്ള മൂന്ന് പേരുടെ പാനൽ സമർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് ഡിവിഷൻ ബെഞ്ച് വിധി. എന്നാൽ സുപ്രീം കോടതി വിധിക്ക് എതിരാണ് ഹൈക്കോടതി വിധിയെന്നാണ് നിയമോപദേശം
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മൂന്ന് പേരുടെ പാനൽ ഇന്നലെ രാജ്ഭവന് സമർപ്പിച്ചിരുന്നു. സിസ തോമസിനെ വിസി ചുമതലയിൽ നിന്ന് മാറ്റിയ ശേഷം കോടതി നിർദേശപ്രകാരം പാനലിലുള്ള ഒരാളെ വിസിയായി നിയമിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ശുപാർശ
സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ ബൈജു ഭായ്, സാങ്കേതിക സർവകലാശാല മുൻ ഡീൻ ഡോ. വൃന്ദ വി നായർ, കെടിയു സിൻഡിക്കേറ്റ് അംഗം ഡോ. സതീഷ് കുമാർ എന്നിവരുടെ പേരുകളാണ് സർക്കാർ സമർപ്പിച്ചത്.