പ്രിയ സുഹൃത്തിനെ അവസാന നോക്ക് കണ്ട് കരച്ചിലടക്കാനാകാതെ കുഞ്ചൻ

kunchan

ഇന്നസെന്റിനെ അവസാന നോക്ക് കാണാൻ പൊതുദർശനം നടക്കുന്ന കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് ജനപ്രവാഹം. സിനിമാ രംഗത്തെ നിരവധി പ്രമുഖരാണ് ഇവിടേക്ക് എത്തിയത്. മമ്മൂട്ടി, സിദ്ധിഖ്, മുകേഷ്, വിനീത്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷാജോൺ, മുക്ത തുടങ്ങി നിരവധി താരങ്ങൾ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ചു

പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുഞ്ചൻ ഇന്നസെന്റിന്റെ മൃതദേഹത്തിന് സമീപം നിന്നത്. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് വേഷമിട്ടിരുന്നു. തന്റെ സുഹൃത്തിനെ അവസാനമായി കണ്ട കുഞ്ചന് സങ്കടം സഹിക്കാനായില്ല. കലാഭവൻ ഷാജോണും കുഞ്ചന് ഒപ്പമുണ്ടായിരുന്നു. 11 മണിക്ക് ശേഷം മൃതദേഹം വിലാപയാത്രയായി ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.
 

Share this story