കുണ്ടന്നൂർ വെടിക്കെട്ടപകടം: വെടിമരുന്ന് സൂക്ഷിച്ചത് അനുമതിയില്ലാതെ നിർമിച്ച ഷെഡിൽ
Jan 31, 2023, 12:35 IST

തൃശ്ശൂർ കുണ്ടന്നൂരിൽ വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ച ഷെഡ് നിർമിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. അപകടവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കലക്ടർക്ക് നൽകുമെന്ന് ഡെപ്യൂട്ടി കലക്ടർ യമുനാ ദേവി പറഞ്ഞു. ഇന്നലെ നടന്ന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കാവശ്ശേരി സ്വദേശി മണികണ്ഠൻ ഇന്ന് രാവിലെ മരിച്ചിരുന്നു
കഴിഞ്ഞ നവംബറിൽ കുണ്ടന്നൂർ സ്വദേശി ശ്രീനിവാസന് ലൈസൻസ് ലഭിച്ചിരുന്നുവെങ്കിലും വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഷെഡ് നിർമിച്ചത് അനുമതിയില്ലാതെയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. ഉഗ്ര സ്‌ഫോടനത്തിൽ കനത്ത നാശമാണ് മേഖലയിൽ സംഭവിച്ചിരിക്കുന്നത്. പരിസരത്തെ വീടുകളുടെയും സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.