കുനിയിൽ ഇരട്ടക്കൊലപാതക കേസ്: 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ഈ മാസം 19ന്

kuniyil

അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ 11 വരെയുള്ള പ്രതികളും 18ാം പ്രതിയെയുമാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19ന് വിധിക്കും. മഞ്ചേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്

അരീക്കോട് കുനിയിൽ കൊളക്കാടൻ അബൂബക്കർ, സഹോരൻ അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2012 ജൂൺ 10നായിരുന്നു കേസിനാസ്പദമായ സംഭവം. 2012 ജനുവരിയിൽ കുനിയിൽ കുറുവാങ്ങാടൻ അത്തീഖ് റഹ്മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഇരട്ടക്കൊലപാതകം നടന്നതെന്നാണ് കേസ്. അത്തീഖ് റഹ്മാൻ കൊലക്കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട അബൂബക്കറും ആസാദും
 

Share this story