കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

kunnamkulam moonnammura

കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതി പട്ടികയിലുള്ള നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. തൃശ്ശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്‌പെൻഷന് ശുപാർശ ചെയ്തത്. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്

ഡിഐജി ഹരിശങ്കറാണ് ഉത്തരമേഖല ഐജിക്ക് റിപ്പോർട്ട് നൽകിയത്. എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. നാല് പോലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്‌പെൻഡ് ചെയ്യണമെന്നുമാണ് റിപ്പോർട്ട്

പോലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. ഉത്തരവ് വൈകുന്നേരത്തോടെ പുറത്തിറങ്ങിയേക്കും. അതേസമയം പോലീസുകാരെ പിരിച്ചുവിടണമെന്ന് മർദനത്തിന് ഇരയായ സുജിത്ത് ആവശ്യപ്പെട്ടു.
 

Tags

Share this story