രാജ്യത്തെ മികച്ച പത്ത് പോലീസ് സ്‌റ്റേഷനുകളിൽ ഒന്നായി കുറ്റിപ്പുറം പോലീസ് സ്‌റ്റേഷൻ

kuttippuram

2023ലെ രാജ്യത്തെ മികച്ച പത്ത് പോലീസ് സ്‌റ്റേഷനുകളിൽ ഒന്നായി കേരളത്തിലെ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച പോലീസ് സ്‌റ്റേഷനെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച പത്ത് പോലീസ് സ്‌റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് കുറ്റിപ്പുറം പോലീസ് സ്‌റ്റേഷൻ

2023ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ തുടങ്ങിയവ പരിഗണിച്ചാണ് നേട്ടം.
 

Share this story