വന്ദനക്ക് വിട ചൊല്ലാൻ നാട്; അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകൾ

pinarayi

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ഇന്നലെ രാത്രി എട്ട് മണിയോടെ എത്തിച്ചിരുന്നു. വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനായി നൂറുകണക്കിനാളുകളാണ് വീട്ടിൽ കാത്തിരുന്നത്

പൊതുദർശനത്തിനും ചടങ്ങുകൾക്കും ശേഷം രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും. വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലിൽ പൊതുദർശനം നടക്കുകയാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറുമടക്കം നിരവധി പേർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
 

Share this story