കോട്ടയം ഭരണങ്ങാനത്ത് ഉരുൾപൊട്ടൽ, ഏഴ് വീടുകൾ തകർന്നു, ആളപായമില്ല

കോട്ടയം ഭരണങ്ങാനത്ത് ഉരുൾപൊട്ടൽ. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഏഴ് വീടുകൾ ഉരുൾ പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ട്

കോട്ടയത്ത് വ്യാപക നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. 

കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
 

Share this story