മലപ്പുറത്ത് കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; രണ്ട് തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി

police line

മലപ്പുറം കോട്ടക്കലിൽ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്

കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നീണ്ട ശ്രമത്തിനൊടുവിലാണ് അഹദിനെ രക്ഷപ്പെടുത്തിയത്. അലി അക്ബറിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
 

Share this story