നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനം; സംസ്ഥാനത്തെ മത്സരചിത്രം ഇന്ന് തെളിയും

Election

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള അവസാനദിനം ഇന്ന്. വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഇതോടെ മത്സരചിത്രം വ്യക്തമാകും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർഥികളാണ് സംസ്ഥാനത്തുള്ളത്. പല പ്രമുഖ സ്ഥാനാർത്ഥികൾക്കും അപരന്മാരുടെ ഭീഷണിയുണ്ട്.

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികളാണ് ഉള്ളത്. സൂക്ഷ്മ പരിശോധനയിൽ 269 സ്ഥാനാർഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണുള്ളത്. 

തൊട്ടുപിന്നിലുള്ള തിരുവനന്തപുരത്ത് 16 സ്ഥാനാർഥികളുണ്ട്. പല മണ്ഡലങ്ങളിലും മുന്നണികൾക്ക് വെല്ലുവിളിയായി വിമത സ്ഥാനാർഥികളുണ്ട്. ഇവരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള നീക്കത്തിലാണ് നേതാക്കൾ.
 

Tags

Share this story