പ്രധാനമന്ത്രിക്ക് കൊച്ചിയിൽ പഴുതടച്ച സുരക്ഷ; രണ്ടായിരം പോലീസുകാരെ വിന്യസിക്കുമെന്ന് കമ്മീഷണർ

കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മീഷണർ കെ സേതുരാമൻ. രണ്ടായിരത്തിലധികം പോലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ച്യെയാൻ നാളെ ഉന്നതതല യോഗം ചേരും

കൊച്ചിയിൽ പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോ സമയത്ത് ട്രാഫിക് ക്രമീകരണങ്ങളുണ്ടാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി നേരത്തെ വിവരങ്ങൽ പുറത്തുവന്നിരുന്നു. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോർന്നതോടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ വിവരങ്ങൾ പുറത്തുവന്നു

49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്ര വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പോലീസുദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരിക്കുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
 

Share this story