എൽഡിഎഫും യുഡിഎഫും വർഗീയ പ്രചാരണം നടത്തുന്നു; കോഴിക്കോട് കോർപറേഷൻ ബിജെപി പിടിക്കും: കെ സുരേന്ദ്രൻ

K Surendran

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നുവെന്ന് കെ സുരേന്ദ്രൻ. ഇത്തവണ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കും. ഇത് മനസിലാക്കി യുഡിഎഫും എൽഡിഎഫും വലിയ വർഗീയ പ്രചാരണങ്ങളുമായി വന്നു. വീടുകൾ കയറി പച്ചയായ വർഗീയതയുമായി വന്നു.

ഇത്ര ഗുരുതര സ്വഭാവമുള്ള പച്ചയായ വർഗീയത പറഞ്ഞ് ഇതുവരെ വോട്ട് പിടുത്തം ഉണ്ടായിട്ടില്ല. എൻഡിഎ കേന്ദ്ര സർക്കാർ നേട്ടങ്ങൾ വിശദീകരിച്ചാണ് വോട്ട് ചോദിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മുന്നിൽ നിന്ന് യുഡിഎഫിന് വേണ്ടി പ്രചരണം നടത്തുന്നു. വിഡി സതീശൻ പറഞ്ഞ നിലപാടിന് വിരുദ്ധമാണത്. കോൺഗ്രസിന് അവിടെ സ്ഥാനാർഥിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി. കവടിയാറിലെ ബൂത്തിൽ രാവിലെ തന്നെ എത്തിയാണ് രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്തത്. തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിക്കുമെന്ന പ്രതീക്ഷയും രാജീവ് ചന്ദ്രശേഖർ പ്രകടിപ്പിച്ചു
 

Tags

Share this story