എസ്‌ഐആറിനെതിരെ ഒന്നിച്ച് പോരാടാൻ എൽഡിഎഫും യുഡിഎഫും; മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം വൈകിട്ട്

satheeshan pinarayi

എസ്‌ഐആറിനെതിരെ തുടർ നടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. വൈകിട്ട് നാലരക്ക് ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം പങ്കെടുക്കും. 

എസ്‌ഐആറിനെതിരെ യുഡിഎഫും എൽഡിഎഫും യോജിച്ചുള്ള രാഷ്ട്രീയ പോരിന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷം ബ്ലാങ്ക് ചെക്ക് നൽകിയെന്നാണ് വിഡി സതീശൻ പറഞ്ഞത്. എസ്‌ഐആറിനെ ഏതൊക്കെ നിലയ്ക്ക് എതിർക്കണമെന്ന കാര്യത്തിലടക്കം ഇന്നത്തെ സർവകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ

അതേസമയം എസ്‌ഐആറുമായി മുന്നോട്ടു പോകണമെന്നാണ് ബിജെപിയുടെ നിലപാട്. ഇന്നത്തെ സർവകക്ഷി യോഗത്തിലും ബിജെപി ഇക്കാര്യം വ്യക്തമാക്കും. അതേസമയം ഇന്നലെ മുതൽ എസ്‌ഐആറിന്റെ ഔദ്യോഗിക നടപടികൾ ആരംഭിച്ചു. ബിഎൽഒമാർ വീടുകളിലെത്തി ഫോമുകൾ നൽകുന്ന നടപടി ഇന്നും തുടരും.
 

Tags

Share this story