കോഴിക്കോട് മുക്കത്ത് എൽ ഡി എഫ് സ്ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം

കോഴിക്കോട് മുക്കത്ത് എൽ ഡി എഫ് സ്ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം

കോഴിക്കോട് മുക്കത്ത് എൽ ഡി എഫ് സ്ഥാനാർഥിയുടെ ഭാര്യയെ ആക്രമിച്ചു. മുക്കം നഗരസഭ അഞ്ചാം ഡിവിഷൻ സിപിഎം സ്ഥാനാർഥി നൗഫലിന്റെ ഭാര്യ ഷാനിദയെയാണ് ആക്രമിച്ചത്. ഷാനിദ ജോലി ചെയ്യുന്ന സ്വകാര്യ ലാബിൽ കയറിയാണ് ആക്രമണം നടത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. ഷാനിദയുടെ കഴുത്തിന് പരുക്കേറ്റു. ഇവരെ ഓമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഫലിനോട് മര്യാദക്ക് നിൽക്കാൻ പറഞ്ഞില്ലെങ്കിൽ വിവരം അറിയുമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Share this story