തൃശ്ശൂരിൽ എൽഡിഎഫ് കൗൺസിലർ ഷീബ ബാബു ബിജെപിയിൽ ചേർന്നു
തൃശ്ശൂരിൽ എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു. ജനതാദൾ എസ് നേതാവും കൗൺസിലറുമായ ഷീബ ബാബുവാണ് ബിജെപിയിൽ ചേർന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ് നിലവിൽ ഷീബ ബാബു.
ബിജെപി ടിക്കറ്റിൽ ഷീബ കൃഷ്ണപുരത്ത് മത്സരിക്കും. തൃശ്ശൂർ കോർപറേഷനിലെ 56 സീറ്റിൽ 29 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജനതാദൾ എസ് ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമാണെന്ന് ഷീബ പ്രതികരിച്ചു. മൂന്ന് തവണയും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജനങ്ങൾക്ക് ആവശ്യമായ വികസനം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. വികസനത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ഗ്രൗണ്ട് തടയപ്പെട്ടെന്നും ഷീബ പറഞ്ഞു
ഫണ്ടുകൾ അനുവദിക്കുന്നതിന് വലിയ തടസ്സമാണുണ്ടായത്. എല്ലായിടങ്ങളിലും പരാതിപ്പെട്ടു. ഫലമുണ്ടായില്ല. ഒന്നര വർഷമായി മുന്നണി കാര്യങ്ങൾ അറിയിക്കാറില്ല. സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ എൻഡിഎ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഷീബ പറഞ്ഞു
