എൽഡിഎഫ് സർക്കാർ മദ്യനയം തയ്യാറാക്കിയത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം തകിടം മറിച്ച്: സുധീരൻ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ തകിടം മറിച്ചുകൊണ്ടാണ് പിണറായി സർക്കാർ മദ്യം നയം തയ്യാറാക്കിയതെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. മദ്യം കേരളത്തിൽ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു

മദ്യവർജനമാണ് തങ്ങളുടെ നയമെന്ന് ഇടത് മുന്നണി നേതാക്കളും സർക്കാർ വക്താക്കളും ആവർത്തിക്കാറുണ്ട്. ഇങ്ങനെയെല്ലാം പറഞ്ഞവരാണ് മദ്യശാലകൾ വ്യാപകമാക്കിയതും ആ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുന്നതും. ഇതിലൂടെ മാപ്പ് അർഹിക്കാത്ത ജനവഞ്ചനയാണ് ഇടത് സർക്കാർ നടത്തി വുന്നത്

പിണറായി സർക്കാർ അധികാരമേൽക്കുമ്പോൽ സംസ്ഥാനത്ത് കേവലം 29 ബാറുകൾ മാത്രമായിരുന്നു. അതിപ്പോൾ 920ന് മേൽ കവിഞ്ഞിരിക്കുന്നു. ബെവ്‌കോയുടെയും കൺസ്യൂമർഫെഡിന്റെയും 306 ഔട്ട്‌ലെറ്റുകൾക്ക് പുറമെയാണിത്. മദ്യവിപത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അനിവാര്യമായിട്ടുള്ളത്. മദ്യലഭ്യതയും പ്രാപ്യതയും കുറച്ചു കൊണ്ടുവരികയാണെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന നിർദേശങ്ങളെ പാടെ തള്ളിക്കളഞ്ഞു കൊണ്ടാണ് സർക്കാരിന്റെ മദ്യവ്യാപനവും അതിന്റെ തുടർച്ചയുമെന്ന് സുധീരൻ പറഞ്ഞു.
 

Share this story