മൂപ്പൈനാട് പഞ്ചായത്ത് പിടിച്ചിട്ടും എൽഡിഎഫിന് ഭരണം നഷ്ടമായി; അപ്രതീക്ഷിത ട്വിസ്റ്റിൽ യുഡിഎഫ് അംഗം പ്രസിഡന്റ്
Dec 27, 2025, 12:28 IST
വയനാട് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പഞ്ചായത്ത് പിടിച്ചെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇത് മാറിമറിഞ്ഞു. യുഡിഎഫിൽ നിന്ന് 25 വർഷത്തിന് ശേഷം എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്തായിരുന്നു മൂപ്പൈനാട്
്തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽഡിഎഫിന് 9, യുഡിഎഫിന് 8 എന്നിങ്ങനെയായിരുന്നു അംഗബലം. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായി മാറി. ഇതോടെ ഇരുപക്ഷത്തുമുള്ള വോട്ട് നില 8-8 എന്ന നിലയിൽ വന്നു.
ഇതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ കണ്ടെത്താൻ തീരുമാനിച്ചു. നറുക്ക് യുഡിഎഫിന് വീണതോടെ എട്ട് അംഗങ്ങളുള്ള യുഡിഎഫ് പഞ്ചായത്ത് ഭരിക്കും. യുഡിഎഫ് അംഗമായ സുധയാണ് പഞ്ചായത്ത് പ്രസിഡന്റ്
