എൽഡിഎഫ് മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല: മന്ത്രി മുഹമ്മദ് റിയാസ്

Riyas

ഭരണവിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന് പകരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അദ്ദേഹത്തിന് രാഷ്ട്രീയമായി മറുപടിയില്ലെങ്കിൽ വ്യക്തിപരമായി ആരോപണം ഉന്നയിക്കും. എൽഡിഎഫ് മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല. പ്രതിപക്ഷ നേതാവിന്റെ താളത്തിനൊത്ത് തുള്ളുന്നവരുമല്ല

എല്ലാം താനാണ് എന്ന ഭാവമാണ് പ്രതിപക്ഷ നേതാവിന്. 25 വർഷം എംഎൽഎ ആകുന്നതല്ല ഏറ്റവും വലിയ അംഗീകാരം. എത്രയോ ആളുകൾ സ്ഥാനമാനങ്ങളില്ലാതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം പാർട്ടി പോലും പ്രതിപക്ഷ നേതാവിന്റെ തൻപ്രമാണിത്തം അംഗീകരിക്കുന്നില്ല. 

കൂടുതൽ എംഎൽഎമാരും രമേശ് ചെന്നിത്തലയെ പിന്തുണച്ചിട്ടും പ്രതിപക്ഷ നേതാവായത് സതീശനാമ്. ആ ഭാഗ്യം കിട്ടിയതിന്റെ ഭാഗമായാണ് ഇത്തരം ആരോപമം ഉന്നയിക്കുന്നത്. ആർ എസ് എസുമായി പ്രതിപക്ഷ നേതാവിന് അന്തർധാരയുണ്ടെന്നും റിയാസ് ആരോപിച്ചു.
 

Share this story