കാസർകോട് മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് എം വി ബാലകൃഷ്ണൻ

mv balakrishnan

കാസർകോട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് ഇടത് സ്ഥാനാർഥി എംവി ബാലകൃഷ്ണൻ മാസ്റ്റർ. എൽഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാൻ സാധിച്ചു. 70,000 ൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു. 

പയ്യന്നൂരിലും കല്യാശ്ശേരിയിലും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത് ആരോപണം മാത്രമാണെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു. ബൂത്ത് പിടിത്തം നടന്നുവെന്ന ആരോപണവും ഉണ്ണിത്താൻ ഉന്നയിച്ചിരുന്നു

ജില്ലാ പോലീസ് മേധാവി രാഷ്ട്രീയം കളിച്ചു. അവിടെ ഗുണ്ടാവിളയാട്ടമായിരുന്നു.  എന്റെ കാർ ആക്രമിക്കുമ്പോൾ പോലീസ് നോക്കി നിൽക്കുകയായിരുന്നു. അവസാനം തളിപറമ്പ് ഡിവൈഎസ്പിയെ വിളിച്ചു. അദ്ദേഹം വന്ന് ലാത്തി ചാർജ് നടത്തിയാണ് എന്നെ അവിടെ നിന്ന് മാറ്റിയതെന്നും ഉണ്ണിത്താൻ പറഞ്ഞു
 

Share this story